മധ്യപ്രദേശിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി. 15 വർഷത്തെ ഭരണം നഷ്ടമായതിനെ തുടർന്ന് കോൺഗ്രസ് മുൻ എംഎൽഎ ആയ രമേശ് സക്സേനയും ഭാര്യ ഉഷയും ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു. പ്രാഥമികമായി ഇത് തിരിച്ചടിയാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. അതേസമയം ബിജെപിയിൽനിന്ന് കൂടുതൽ നേതാക്കൾ കോൺഗ്രസ്സിലേക്ക് വരുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് അറിയിച്ചു